കണ്ണൂര്‍ : ജനാധിപത്യപരമായി പ്രതിഷേധിക്കുവാനുളള അവകാശം നിഷേധിക്കുന്നത് ജനാധിപത്യ സംവിധാനത്തിന് തന്നെ വെല്ലുവിളിയാണെന്നും നാവടക്കൂ പണിയെടുക്കൂ എന്ന അടിയന്തിരാവസ്ഥയുടെ ശബ്ദമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നെതന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇത്തരം നിലപാടുകള്‍ പുനഃപരിശോധിക്കാന്‍ ജുഡീഷ്യറി തയ്യാറാവണം. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജഡ്ജിമാര്‍ക്ക് പറയാനുളളത് അവര്‍ തുറന്നുപറയാറുണ്ട്. നാലുജഡ്ജിമാര്‍ സുപ്രീം കോടതിയില്‍ നിന്ന് ഇറങ്ങിവന്ന് പത്രസമ്മേളനം നടത്തിയില്ലേ .അത് ഏതെങ്കിലും നിയമത്തില്‍ പറഞ്ഞ കാര്യമാണോ അതിലൊരു ജഡ്ജി പിന്നെ സുപ്രീം കോടതി ചീഫ് ജസറ്റീസ് ആയില്ലേ?
ധാരാളം പണിമുടക്കുകളും സമരങ്ങളും നടത്തിയതിനുശേഷമാണ് നമ്മുടെ നാട്ടില്‍ മാറ്റങ്ങള്‍ വന്നത്. ബ്രിട്ടീഷ്കാര്‍ക്കെതിരെ തൊഴിലാളികള്‍ പണിമുടക്കിയത് ഏതെങ്കിലും കോടതിയുടെ അനുമതിയോടെയല്ല. കോടതി അ്തിനെതിരാണ്. ഒരു ദിവസത്തെ വേതനം നഷ്ടമാവുമെന്ന് കണക്കാക്കിക്കൊണ്ട് ജീവനക്കാര്‍ പണിമുടക്കിന് തയ്യാറാവണം. പുതിയ വെല്ലുവിളിയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ മുന്നില്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. .എല്ലാം നേടിയെടുത്തത് പോരാട്ടത്തിലൂടെയാണ്. സമരം സര്‍ക്കാര്‍ സ്പോണ്‍സേഡ് അല്ലെന്നും കോടിയേരി പറഞ്ഞു

