ലക്ഷം രൂപ വിലമതിയ്ക്കുന്ന മയക്കുമരുന്നുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിലായി

ചേർത്തല : ആലപ്പുഴയിൽ അഞ്ച് ലക്ഷം രൂപ വിലമതിയ്ക്കുന്ന 40 ഗ്രാം എംഡി എം എ യുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. ചന്തിരൂർ പാറ്റുവീട്ടിൽ ഫെലിക്സ് ജോസ് (27), അരൂക്കുറ്റി വില്ലേജിൽ കൊഴപ്പള്ളിതറയിൽ വീട്ടിൽ കെ . ബി ബെസ്റ്റിൻ (25) എന്നിവരെയാണ് എംഡിഎംഎയുമായി എക്സൈസ് പിടികൂടിയത്.

ചേർത്തല റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നുമാണ് എക്സൈസ് ഇന്റലിജിൻസ് ബ്യൂറോ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് പ്രതികളെ പൊക്കിയത്. പരിശോധനയിൽ സിന്തറ്റിക് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ 40 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും കണ്ടെത്തി.

സിവിൽ എക്സൈസ് ഓഫീസർമാരായ ടി അനിൽകുമാർ, ബിഎം ബിയാസ് , പ്രെവെന്റീവ് ഓഫീസർ(ഗ്രേഡ് ) ഷിബു പി ബെഞ്ചമിൻ, എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോ പ്രീവെന്റീവ്‌ ഓഫീസർ റോയ് ജേക്കബ് എന്നിവർ അന്വഷണ സംഘത്തിൽ ഉണ്ടായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →