യുദ്ധമെടുത്തത് 136 കുഞ്ഞ് ജീവനുകളെന്ന് യുക്രൈന്‍

കീവ്: ഒരുമാസത്തെ റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ പൊലിഞ്ഞത് 136 കുരുന്നു ജീവനുകളെന്നു യുക്രൈന്‍ അധികൃതര്‍. അധിനിവേശത്തിനിടെ 199 കുട്ടികള്‍ക്കു പരുക്കേറ്റെന്നും യുക്രൈന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍സ് ഓഫീസ് അറിയിച്ചു.
റഷ്യന്‍ സേന നടത്തിയ ഷെല്ലിങ്ങില്‍ കഴിഞ്ഞയാഴ്ചയും കുട്ടികള്‍ കൊല്ലപ്പെട്ടു. ഒന്‍പതും പതിനൊന്നും പതിമൂന്നും വയസുകാരാണ് അവസാനം മരിച്ചത്. തലസ്ഥാനമായ കീവിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ കൊല്ലപ്പെട്ടത്. ഇവിടെമാത്രം 64 കുരുന്നുകള്‍ റഷ്യന്‍ ആക്രമണത്തില്‍ മരിച്ചതായാണു വിവരം. 570 വിദ്യാഭ്യാസ സ്ഥാപനങ്ങളും അനുബന്ധ കേന്ദ്രങ്ങളും ആക്രമണത്തില്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നിട്ടുണ്ട്. ഇതില്‍ 73 എണ്ണം പരിപൂര്‍ണമായി താറുമാറായെന്നും യുക്രൈന്‍ അധികൃതര്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →