പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നഷ്ടമായേക്കും

തിരുവനന്തപുരം ; പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ഇക്കുറി ശമ്പളം നഷ്ടമാവാന്‍ സാധ്യത. 2019 ജനുവരി 8,9 തീയതികളില്‍ നടത്തിയ പൊതു പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക്‌ ശമ്പളത്തോടെ ലീവ്‌ അനുവദിച്ചങ്കിലും ഹൈക്കോടതി റദ്ദാക്കിയതിനാല്‍ ശമ്പളം തിരിച്ചുപിടിക്കേണ്ടി വന്നിരുന്നു. സമാനമായ സാഹചര്യമായിരിക്കും ഇക്കുറിയും .കൂട്ടത്തോടെയുളള ലീവ്‌ അനുവദിച്ചാലും ശമ്പളം നല്‍കാന്‍ നിയമ തടസമുണ്ട്‌ .

അതേസമയം കെഎസ്‌ഇബി, കെഎസ്‌ആര്‍ടിസി പോലുളള സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളിലും ഈ തടസമില്ല. വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്നതിലൂടെ സര്‍ക്കാരിന്‌ നേരിട്ടുളള വരുമാനത്തില്‍ 600 കോടിയോളം രൂപ കുറയുമെങ്കിലും സര്‍ക്കാര്‍ ജീവനക്കാരുടെ രണ്ടുദിവസത്തെ ശമ്പളം ഇനത്തില്‍ 166 കോടി രൂപയുടെ നേട്ടമുണ്ടാകും. 5.6 ലക്ഷം ജീവനക്കാരും 6.13 ലക്ഷം സ്വകാര്യ ജീവനക്കാരുമാണ്‌ ഉളളത്‌.

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിനെതിരെയും മറ്റ്‌ ആവശ്യങ്ങള്‍ ഉന്നയിച്ചും ബിഎംഎസ്‌ ഒഴികെയുളള പത്തോളം കേന്ദ്ര ട്രേഡ്‌ യൂണിയനുകളാണ്‌ പണിമക്കിനാഹ്വാനം ചെയ്‌തിരിക്കുന്നത്‌. 2022 മാര്‍ച്ച്‌ 27 ന്‌ അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കുന്ന രണ്ടുദിവസത്തെ പൊതുപണിമുടക്ക്‌ 29ന്‌ വൈകിട്ട ആറിനാണ്‌ അവസാനിക്കുനന്ത്‌. പണിമുടക്ക്‌ കേരളത്തില്‍ ഹര്‍ത്താല്‍ പ്രതീതിസൃഷ്ടിക്കാനാണ്‌ സാധ്യത .പത്രം,പാല്‍, എയര്‍പോര്‍ട്ട്‌, ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യൂ തുടങ്ങി അവശ്യ സര്‍വീസുകള്‍ പണിമുടക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്‌.സ്വകാര്യ വാഹനങ്ങള്‍ തടയില്ല ട്രെയിനുകള്‍ ഓടും .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →