തിരുവനന്തപുരം ; കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് 31നകം നിര്‍ദ്ദിഷ്ട ഫോറത്തില്‍ കെ-റെറയുടെ വെബ് പോര്‍ട്ടല്‍ വഴി പ്രസിദ്ധീകരിക്കാത്ത റിയല്‍ എസ്റ്റേറ്റ് പ്രമോട്ടര്‍മാര്‍ക്ക് പിഴചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സ്റ്റേറ്റ്മെന്റ് പ്രസിദ്ധീകരിക്കേണ്ടിയിരുന്ന അവസാന തീയതി 2021 ഒക്ടോബര്‍ 31 ആയിരുന്നെങ്കിലും കോവിഡ് സാഹചര്യത്തില്‍ ഡിസംബര്‍ 31 വരെ ഇത് നീട്ടിക്കൊടുത്തിരുന്നു.
എന്നിട്ടും സ്റ്റേറ്റ്മെന്റ് പ്രസിദ്ധീകരിക്കാത്തവര്‍ 31നകം അപ്ലോഡ് ചെയ്തില്ലെങ്കില്‍ അവരുടെ പേര് വിവരങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേക്ക് rerakerala.gov.in ലൂടെ പ്രസിദ്ധീകരിക്കുമെന്നും നിയമ പ്രകാരമുളള പിഴ ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

