കണ്ണൂർ പരിയാരത്ത് ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു

കണ്ണൂർ: കണ്ണൂർ പരിയാരത്ത് ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റു. പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് പരിയാരത്ത് ആംബുലൻസ് ഡ്രൈവർക്ക് കുത്തേറ്റത്. പിലാത്തറ സ്വദേശി റിജേഷിനാണ് കുത്തേറ്റത്.

ആംബുലൻസ് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തകർക്കമാണ് കുത്തിൽ കലാശിച്ചത്. റിജേഷിന്റെ പരുക്ക് സാരമുള്ളതല്ല.

പരിയാരം മെഡിക്കൽ കോളേജിന് സമീപം 27/03/22 ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. ഏതാനം ദിവസങ്ങളായി ഇവിടെ പാർക്കിംഗ് സംബന്ധിച്ച തർക്കം നിൽക്കുന്നുണ്ട്. റിജേഷിനെ കുത്തിയ പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →