കൊളംബോ: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ശ്രീലങ്കയില്‍ ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. രാജ്യത്തെ ഇന്ധന വില്‍പ്പനക്കാരില്‍ മുന്‍പന്തിയിലുള്ള ലങ്ക ഐ.ഒ.സി. പെട്രോള്‍ നിരക്ക് വര്‍ധിപ്പിച്ചത് 20 ശതമാനം. ഇതോടെ ലങ്ക ഐ.ഒ.സിയുടെ പെട്രോളിനു വിപണിയില്‍ ലിറ്ററിന് 303 രൂപയായി. മുമ്പത്തെ 254 രൂപയില്‍നിന്നാണു നിരക്കു കുട്ടിയത്. രണ്ടാഴ്ചയ്ക്കു മുമ്പ് പെട്രോള്‍വിലയില്‍ 25 ശതമാനത്തിന്റെ വര്‍ധന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷ(ഐ.ഒ.സി)ന്റെ അനുബന്ധ സ്ഥാപനമായ ലങ്ക ഐ.ഒ.സി. പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തെ ചില്ലറ വില്‍പന വിപണി പങ്കാളിത്തത്തില്‍ മൂന്നാം സ്ഥാനത്താണു ലങ്ക ഐ.ഒ.സി. ഡോളര്‍ ഉള്‍പ്പെടെയുള്ള കറന്‍സികളുമായുള്ള താരതമ്യത്തില്‍ ശ്രീലങ്കന്‍ രൂപയുടെ മൂല്യത്തില്‍ ഈമാസം മാത്രം 30 ശതമാനത്തിന്റെ ഇടിവുണ്ടായതാണ് പെട്രോള്‍ നിരക്കു വര്‍ധനയ്ക്കു പ്രേരിപ്പിച്ചതെന്നാണു കമ്പനിയുടെ വിശദീകരണം. നിരക്കു വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍, ലങ്ക ഐ.ഒ.സിയുടെ പാത പിന്തുടര്‍ന്ന് പെട്രോള്‍ വില വര്‍ധിപ്പിക്കേണ്ടിവരുമെന്നാണ് കോര്‍പ്പറേഷന്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനിടെ, ന്യൂസ്പ്രിന്റ് ക്ഷാമവും വിലക്കയറ്റവും കാരണം ശ്രീലങ്കയിലെ രണ്ടു പ്രധാന പത്രങ്ങള്‍ പ്രസിദ്ധീകരണം നിര്‍ത്തി. ന്യൂസ്പ്രിന്റ് ക്ഷാമം ബാധിച്ചതോടെ ഇം ീഷ് ദിനപത്രമായ ദ ഐലന്‍ഡും സിംഹള പത്രമായ ‘ദിവയീന’യുമാണ് അച്ചടി നിര്‍ത്തിയത്. ഐലന്‍ഡ് ഇനി ഇ-പേപ്പറായി പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. വിദേശ കരുതല്‍ ശേഖരം ഏതാണ്ടു കാലിയായതോടെ ഭക്ഷണം, ഇന്ധനം, മരുന്നുകള്‍ തുടങ്ങിയവയുടെ ഇറക്കുമതി അസാധ്യമായത് പ്രതിസന്ധി ഇരട്ടിയാക്കി.ഇന്ധന ദൗര്‍ലഭ്യം മൂലം പമ്പുകള്‍ക്കു മുന്നില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇന്ധനത്തിനായി മണിക്കൂറുകള്‍ വരിനിന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി കഴിഞ്ഞയാഴ്ചമാത്രം നാലുപേര്‍ മരിക്കുകയും ചെയ്തു.
പ്രതിസന്ധി നേരിടാനുള്ള നടപടികളുടെ ഭാഗമായി ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇന്ത്യയുടെ സഹായം തേടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ശ്രീലങ്കയ്ക്ക് നൂറു കോടി ഡോളര്‍ വായ്പ നല്‍കുമെന്ന് ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര നാണയ നിധിയെ (ഐ.എം.എഫ്) സമീപിക്കാനും സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്.