രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്

ന്യൂഡൽഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്. ഡീസല്‍ ലിറ്ററിന് 58 പൈസയും പെട്രോള്‍ ലിറ്ററിന് 55 പൈസയുമാണ് 27/03/22 ഞായറാഴ്ച കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 108ല രൂപ രണ്ട് പൈസയായി. ഡീസല്‍ ലിറ്ററിന് 95 രൂപ 3 പൈസ. കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ പെട്രോളിന് നാല് രൂപയും ഡീസലിന് 3 രൂപ 88 പൈസയുമാണ് കൂട്ടിയത്.

രാജ്യത്ത് കുറച്ച് ദിവസങ്ങളായി ഇന്ധന വിലയില്‍ തുടര്‍ച്ചയായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 4 മുതല്‍ വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. ഈ കാലയളവില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളറാണ് വര്‍ധിച്ചത്. യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നാല് ദിവസത്തിനിടെയുള്ള മൂന്നാമത്തെ ഇന്ധനവില വര്‍ധനവാണ് കഴിഞ്ഞ ദിവസമുണ്ടായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →