റാന്നി താലൂക്ക് ആശുപത്രിക്ക് ലഭിച്ച ഓക്‌സിജന്‍ പ്ലാന്റിന്റെ ഉദ്ഘാടനം 27ന് രാവിലെ 10.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. ബാംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോക്ടേഴ്‌സ് ഫോര്‍ യു എന്ന സംഘടനയാണ് എംഎല്‍എയുടെ അഭ്യര്‍ഥന പ്രകാരം ഒന്നര കോടി രൂപയിലധികം ചിലവഴിച്ച് റാന്നി താലൂക്ക് ആശുപത്രിക്ക് ഓക്‌സിജന്‍ പ്ലാന്റ് നിര്‍മിച്ച് നല്‍കിയത്. ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി റാന്നി ബ്ലോക്ക് പഞ്ചായത്ത് 12 ലക്ഷം രൂപ വിനിയോഗിച്ചിരുന്നു.
കോവിഡ് 19 രോഗബാധ രൂക്ഷമായ സാഹചര്യത്തില്‍ രോഗം ഗുരുതരമായവര്‍ക്ക് നല്‍കുന്ന ഓക്‌സിജന് ക്ഷാമമുണ്ടായി. മലയോരമേഖലയിലെ പ്രധാന ചികിത്സാ കേന്ദ്രമായ റാന്നി താലൂക്ക് ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ ഒരു ഓക്‌സിജന്‍ പ്ലാന്റ് നല്‍കി സഹായിക്കണമെന്ന് എംഎല്‍എ സംഘടനയോട് അഭ്യര്‍ഥിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയായത്. യോഗത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും.

