തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേള കൊട്ടിക്കലാശത്തിലേക്ക് നീങ്ങുന്നതിനിടെ മികച്ച ചിത്രങ്ങള്‍ പ്രഖ്യാപിച്ചു. നിഷിദ്ധോ ആണ് ഏറ്റവും മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച പുതുമുഖ സംവിധായകനുള്ള കെ ആര്‍ മോഹനന്‍ അവാര്‍ഡ് പ്രഭാഷ്, കൃഷ്ണാനന്ദ് എന്നിവര്‍ പങ്കിട്ടു. നെറ്റ് പാക്ക് മികച്ച ഏഷ്യന്‍ ചിത്രമായി പെബിള്‍സ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രം ആവാസവ്യൂഹവുമാണ്.
ആവാസവ്യൂഹത്തിന് മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും നേടാനായി. സംവിധായക ഐനസ് ബാറിനോവോയാണ് ഇത്തവണ രജത ചകോരത്തിന് അര്‍ഹയായത്.