സൂപ്പര്‍ കിങ്സിന്റെ നായകസ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നായകസ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി. പുതിയ ക്യാപ്റ്റനായി രവീന്ദ്ര ജഡേജയെ നിയമിച്ചു. ഐപിഎല്‍ 2022 സീസണ്‍ 26ന് ആരംഭിക്കാനിരിക്കെയാണ് സിഎസ്‌കെയുടെ സര്‍പ്രൈസ്.12 സീസണ്‍ സിഎസ്‌കെയുടെ ക്യാപ്റ്റനായിരുന്നു. ടീമിനായി നാല് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 12 സീസണില്‍ ഒരു തവണ മാത്രമാണ് സിഎസ്‌കെ പ്ലേ ഓഫില്‍ എത്താതിരുന്നത്. ധോണി ക്യാപ്റ്റന്‍ സ്ഥാനം ജഡേജയ്ക്ക് കൈമാറുകയായിരുന്നുവെന്ന് സിഎസ്‌കെ പ്രസ്താവനയില്‍ അറിയിച്ചു. 2012മുതല്‍ ജഡേജ സിഎസ്‌കെയ്ക്കൊപ്പമുണ്ട്. കഴിഞ്ഞ തവണ റിലീസ് ചെയ്ത താരത്തെ ഇത്തവണ 16 കോടി നല്‍കിയാണ് ചെന്നൈ ടീമിലെത്തിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →