തിരുവനന്തപുരം: കസ്റ്റംസിന്റെ കണ്ണു വെട്ടിച്ച് മയക്കുമരുന്ന് കടത്തൽ. തിരുവനന്തപുരത്ത് നിന്ന് മാലിയിലേക്കാണ് മയക്കുമരുന്ന് കടത്തിയത്.മാലി വിമാനത്താവളത്തിൽ ഈ മയക്കു മരുന്ന് പിടികൂടുകയായിരുന്നു. വലിയ അളവിലുള്ള ഹാഷിഷ് ഓയിലാണ് പിടിച്ചത്.
ജൈവവളം എന്ന പേരിലാണ് മാലിയിലേക്ക് മയക്കുമരുന്ന് വിമാനത്തിൽ കടത്തിയത്. ഹാഷിഷ് ഓയിൽ അടങ്ങിയ പാഴ്‌സൽ അയച്ചത് തിരുവനന്തപുരത്ത് നിന്നാണ്. തിരുവനന്തപുരം നഗരത്തിലെ വീടിന്റെ മേൽവിലാസമാണ് പാഴ്‌സലിൽ ഉള്ളത്.