ന്യൂഡല്‍ഹി : സെന്‍സോഡൈന്‍ ടൂത്തിപേസ്റ്റിന് പത്തുലക്ഷം രൂപ പിഴ വിധിച്ച് ദേശീയ ഉപഭോക്തൃസംരക്ഷണ അതോറിറ്റി. തെറ്റിദ്ധാരണാ ജനകമായ പരസ്യം നല്‍കിയതിനാണ് കമ്പനിക്കെതിരെ പിഴ ചുമത്തിയത്. ലോകമെങ്ങുമുളള ഡെന്റിസ്റ്റുകള്‍ ശുപാര്‍ശ ചെയ്തത്, ലോകത്തെ ഒന്നാം നമ്പര്‍ പേസ്റ്റ് തുടങ്ങിയ പരസ്യമാണ് കമ്പനി നല്‍കിയിരുന്നത്. ഈ പരസ്യം പ്രസിദ്ധീകരിക്കുന്നത് വിലക്കിയിട്ടുമുണ്ട്.
അതോറിറ്റി സ്വയം എടുത്ത കേസിലാണ് നടപടി. തങ്ങളുടെ അവകാശ വാദങ്ങല്‍ സ്ഥാപിക്കാന്‍ ഉതകുന്ന യാതൊരു രേഖകളും സെന്‍സോഡൈനിന് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ് പരസ്യമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.

