എറണാകുളത്ത്‌ ക്ഷേത്ര പൂജാരി അറസ്റ്റില്‍

കൊച്ചി ; മുക്കുണ്ടം പകരം വച്ച്‌ തിരുവാഭരണം കവര്‍ന്ന ക്ഷേത്ര പൂജാരി അററ്റ്രില്‍. കണ്ണൂര്‍ അഴീക്കോട്‌ സ്വദേശി അശ്വിന്‍ ആണ്‌ അറസ്‌റ്റിലായത്‌. 25 ഗ്രാം വരുന്ന തിരുവാഭരണമാണ്‌ പൂജാരി കവര്‍ന്നത്‌. ഇടപ്പളളി മതാരത്‌ ദേവി ക്ഷേത്രത്തിലെ തിരുവാഭരണമാണ്‌ കവര്‍ന്നത്‌. പൂജാരിക്കെതിരെ മറ്റു മൂന്ന്‌ ക്ഷേത്രം ഭാരവാഹികളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്‌. സംഭവത്തില്‍ ഐപിസി 408 പ്രകാരം പോലീസ്‌ കേസെടുത്തു.

പുതിയതായി വന്ന പൂജാരിക്കുണ്ടായ സംശയമാണ്‌ ഈ കൊളളയുടെ ചുരുള്‍ അഴിച്ചത്‌ . തിരവാഭരണത്തിന്‌ ചെമ്പിന്റെ നിറമാണെന്ന്‌ പൂജകള്‍ക്കിടയില്‍ പൂജാരിക്ക്‌ സംശയം തോന്നി. പൂജരി ഇക്കാര്യം ക്ഷേത്ര ഭരവാഹികളെ അറിയിക്കുകയും അവര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ തിരവാഭരണം മോഷ്‌ടിച്ച്‌ പകരം ചെമ്പ്‌ മാല വിഗ്രഹത്തില്‍ ചാര്‍ത്തുകയായിരുന്നുവെന്ന്‌ മുന്‍ ക്ഷേത്ര പൂജാരി സമ്മതിച്ചു.കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കിയാണ്‌ ജോലിക്ക്‌ കയറിയതെന്നും പോലീസ്‌ കണ്ടെത്തി.

Share
അഭിപ്രായം എഴുതാം