തിരുവനന്തപുരം: സില്‍വര്‍ലൈന്‍ എന്ന സ്വപ്നം ഒരിക്കലും നടക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. പദ്ധതിയില്‍ നിന്ന് പത്ത് ശതമാനം കമ്മീഷന് സര്‍ക്കാരിന് ലഭിക്കുമെന്ന് കെ സുധാകരന് ആരോപിച്ചു. പിണറായി വിജയന് മുഖ്യമന്ത്രിയായ ശേഷമുള്ള പല പദ്ധതികളും കമ്മീഷന് ലക്ഷ്യം വച്ചാണ് നടന്നതെന്നും സുധാകരന് വിമര്‍ശിച്ചു. സര്‍വേ നടത്താന്‍ ഏത് അതോറിറ്റിയാണ് അനുമതി നല്‍കിയതെന്ന് സുധാകരന് ചോദിച്ചു. ജനാധിപത്യ ബോധമുണ്ടെങ്കില്‍ ജനകീയ സര്‍വേ നടത്തട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സില്‍വര്‍ലൈനിൽ നിന്ന് പത്ത് ശതമാനം കമ്മീഷന് സര്‍ക്കാരിന് ലഭിക്കുമെന്ന് കെ സുധാകരന്
