പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തു

കൊല്ലം : കൊല്ലം പുത്തൂരില്‍ പത്താക്ലാസ്‌ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്‌തു. ഇടവട്ടം സ്വദേശിനി നീലിമ(14) ആണ്‌ ബന്ധുവീട്ടിലെ കിണറ്റില്‍ചാടി ആത്മഹത്യ ചെയ്‌തത്‌. മാതാപിതാക്കള്‍ വഴക്കുപറയുമെന്ന ഭയത്തിലാണ്‌ ആത്മഹത്യ ചെയ്‌തതെന്നാണ്‌ നിഗമനം.

നീലിമ ഉള്‍പ്പെടെ മൂന്നുവിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്കെന്ന പേരിലാണ്‌ രാവിലെ വീട്ടില്‍ നിന്നിറങ്ങിയത്‌ .എന്നാല്‍ വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ ക്ലാസില്ലായിരുന്നു. കുട്ടികളെ റോഡില്‍ കണ്ട നാട്ടുകാര്‍ സ്‌കൂളില്‍ വിവരം അറിയക്കുകയായിരുന്നു. ഇതേ തുടര്‍ന്ന്‌ അദ്ധ്യാപകരെത്തി കുട്ടികളെ സ്‌കൂളിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി പിന്നീട്‌ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു.

മാതാപിതാക്കളുടെ മുന്നില്‍ വച്ചായിരുന്നു വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ. ബന്ധുവീട്ടിലെ കിണറ്റിലാണ്‌ നീലിമ ചാടിയത്‌ കിണറിന്റെ ഭിത്തികളില്‍ തലയിടിച്ച്‌ മരണം സംഭവിച്ചതായിട്ടാണ്‌ പ്രാഥമിക നിഗമനം. കുണ്ടറയില്‍ നിന്ന്‌ ഫയര്‍ഫോഴ്‌സ്‌ സംഘമെത്തിയാണ്‌ കുട്ടിയുടെ മൃതദേഹം പറത്തെടുത്തത്‌. ഒപ്പുമുണ്ടായിരുന്ന മറ്റ്‌ പെണ്‍കുട്ടികളുടെ മൊഴി പോലീസ്‌ രേഖപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →