മലപ്പുറം : മങ്കടയില്‍ അസം സ്വദേശിനിയായ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. അസം ബൊങ്കൈഗാവോണ്‍ ജില്ലയില്‍ മണിക്‌പൂര്‍ ലുംഝാര്‍ സ്വദേശി ചാഫിയാര്‍ റഹമാന്‍ (33) ആണ് പിടിയിലായത്. മങ്കട സിഐ. യു.കെ ഷാജഹാനും സംഘവും അരുണാചല്‍ പ്രദേളിലെ ചൈനാ അതിര്‍ത്തി പ്രദേശമായ റൂയിംഗിലെ ഒളിത്താവളത്തില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.
2022 മാര്‍ച്ച 9ന് വൈകിട്ടാണ് അസം സ്വദേശിനിയായ ഹുസ്‌നറ ബീഗത്തിനെ മങ്കട ഏലച്ചോലയില്‍ താമസസ്ഥലാമായ വാടക കെട്ടിടത്തിലെ മുറിയില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.മുറിയില്‍ നിന്നും ദുര്‍ഗന്ധമനുഭവപ്പെട്ടതിനെ തുടര്‍ന്ന സമീപവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി നടത്തിയ പ്രഥമിക പരിശോധനയില്‍ കൊലപാതകമാണെന്ന് ബോധ്യപ്പെടുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് പ്രത്യേക അ്‌ന്വേഷണ സംഘം രൂപീകരിച്ച് സ്ഥലത്തുനിന്നും കാണാതായ ഭര്‍ത്താവ് ചാഫിയാര്‍ റഹ്മാനെയും രണ്ടുകുട്ടികളെയും കേന്ദ്രീകരിച്ച നടത്തിയ അ്‌ന്വേഷണത്തില്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ചെന്നൈ ഭാഗത്തേക്ക യ്രെിന്‍ കയറിയാതായി വിവരം ലഭിച്ചു. തുടര്‍ന്ന മങ്കട സിഐ യുകെ ഷാജഹാന്റെ നേതൃത്വത്തില്‍ ഉടന്‍ തന്നെ പോലീസ് സംഘം ആസാമിലേക്ക് പുറപ്പെടുകയായിരുന്നു.
ആസാമിലെ ബൊങ്കൈഗാവോണ്‍ ജില്ലയില്‍ ഒരാഴ്‌ചയോളം തങ്ങി ചാഫിയാര്‍ റഹ്മാന്‍റെ താമസസ്ഥലത്തും ബന്ധുവീടുകളിലും രഹസ്യമായി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വെഷണത്തില്‍ അരുണാചല്‍ പ്രദേശ് ചൈനാ അതിര്‍ത്തി പ്രദേശമായ റൂയിംഗ് എന്ന സ്ഥല്‌ത്ത് ചാഫിയാര്‍ റഹമാന്‍ ഒളിവില്‍ കഴിയുകയാണെന്ന രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി അരുമാചല്‍ പ്രദേശിലെ റൂയിംഗ് പോലീസുമായി ബന്ധപ്പെട്ട് അവരുടെ സഹായത്തോടെ നടത്തിയപരിശോധനയില്‍ചാഫിയാര്‍ റഹ്മാനെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ചാഫിയാര്‍ റഹ്മാന്‍ കുറ്റസമ്മതം നടത്തുകയും ചെയ്‌തു.പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി മങ്കടയിലെത്തിച്ചു.