പി.എഫ്. പലിശയിടിവിന് കാരണം കടുത്ത യാഥാര്‍ഥ്യങ്ങള്‍: നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗെനെസേഷന്‍ (ഇ.പി.എഫ്.ഒ) പലിശ നിരക്ക് 8.1 ശതമാനമായി വെട്ടിക്കുറച്ചിനെ ന്യായീകരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. നിലവിലെ കടുത്ത യാഥാര്‍ഥ്യങ്ങളാണ് ഇത്തരമൊരു സ്ഥിതിയില്‍ എത്തിച്ചതെന്ന് ധനമന്ത്രി രാജ്യസഭയില്‍ മറുപടി നല്‍കി. 40 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ പലിശ. അപ്പോഴും നിര്‍ദിഷ്ട 8.1 ശതമാനം പലിശ നിരക്ക് മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികളെ അപേക്ഷിച്ചു കൂടുതലാണ്. സുകന്യ സമൃദ്ധി യോജന (7.6 ശതമാനം), സീനിയര്‍ സിറ്റിസണ്‍ സേവിംഗ് സ്‌കീം (7.4 ശതമാനം), പിപിഎഫ് (7.1 ശതമാനം) എന്നിവയ്ക്കൊക്കെ നിരക്ക് ഇതിലും കുറവാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

ഇ.പി.എഫ്.ഒ സെന്‍ട്രല്‍ ബോര്‍ഡ് (സി.ബി.ടി ) ആണ് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പി.എഫ് പലിശ 8.1 ശതമാനമായി കുറയ്ക്കാന്‍ നിര്‍ദേശിച്ചത്. 2020-21ല്‍ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി. സി.ബി.ടി ശുപാര്‍ശ ചെയ്യുന്ന നിരക്ക് ധനമന്ത്രാലയം പരിശോധിച്ച ശേഷമാണ് വിജ്ഞാപനമിറക്കുന്നത്. അഞ്ച് കോടിയോളം വരുന്ന പി.എഫ് വരിക്കാരെയാണ് ഈ തീരുമാനം ബാധിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →