മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെയുടെ ബന്ധുവിന്റെ ആറു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി.മുഖ്യമന്ത്രിയുടെ ഭാര്യാസഹോദരന്‍ ശ്രീധര്‍ പടങ്കറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ താനെയിലെ ”നീലാംബരി” ഫല്‍റ്റ് പദ്ധതിയിലെ 11 റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ ഉള്‍പ്പെടെയാണു കണ്ടുകെട്ടിയത്. അതേസമയം, പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ വേട്ടയാടാന്‍ ബി.ജെ.പി. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ ആരോപിച്ചു. നേരത്തേ, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളുമായി ബന്ധപ്പെട്ട് ക്യാബിനറ്റ് മന്ത്രിമാരും എന്‍.സി.പി. നേതാക്കളുമായ നവാബ് മാലിക്, അനില്‍ ദേശ്മുഖ് എന്നിവരെ ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു.