കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ഇനി പൊതുപരീക്ഷ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം ഇനി പൊതുപരീക്ഷയുടെ അടിസ്ഥാനത്തില്‍. പ്ലസ്ടു മാര്‍ക്ക് പ്രവേശന മാനദണ്ഡത്തിന്റെ ഭാഗമാകില്ലെന്നും മലയാളമടക്കം 13 ഭാഷകളില്‍ കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്(സി.യു.ഇ.ടി.) എഴുതാമെന്നും യു.ജി.സി. ചെയര്‍മാന്‍ എം. ജഗദീഷ് കുമാര്‍ അറിയിച്ചു.സര്‍വകലാശാലയുടെ പ്രവേശന നയത്തിനോ സംവരണത്തിനോ മാറ്റമുണ്ടാകില്ല. എന്നാല്‍ സി.യു.ഇ.ടി. വിജയിച്ചവരെ മാത്രമേ കോഴ്സുകള്‍ക്കു പരിഗണിക്കാനാകൂവെന്നും അദ്ദേഹം അറിയിച്ചു.

ജെ.എന്‍.യു, ഡല്‍ഹി തുടങ്ങി 45 സര്‍വകലാശാലകളിലെ പ്രവേശനത്തിന് അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ പൊതുപരീക്ഷ എഴുതണം. ന്യൂനപക്ഷപദവിയുള്ള സര്‍വകലാശാലകള്‍ക്കു പൊതുപരീക്ഷ നിര്‍ബന്ധമാക്കും. സംസ്ഥാന, സ്വകാര്യ സര്‍വകലാശാലകള്‍ക്ക് ആവശ്യമെങ്കില്‍ പൊതുപരീക്ഷയെ ആശ്രയിക്കാം.ഏപ്രില്‍ ആദ്യവാരം അപേക്ഷ ക്ഷണിക്കും. ജൂെലെ ആദ്യവാരമാകും പരീക്ഷ. സി.ബി.എസ്.സി. പന്ത്രണ്ടാം ക്ലാസ് സിലബസ് അടിസ്ഥാനമാക്കിയായിരിക്കും പരീക്ഷ.നാഷണല്‍ ടെസ്റ്റ് ഏജന്‍സിക്കാണ് പ്രവേശന പരീക്ഷാ നടത്തിപ്പിന്റെ ചുമതല. മിക്ക കേന്ദ്രസര്‍വകലാശാലകളിലും ഇതുവരെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് പരിഗണിച്ചായിരുന്നു ബിരുദ പ്രവേശനം. ചിലയിടങ്ങളില്‍ സര്‍വകലാശാല തന്നെ പ്രവേശന പരീക്ഷകള്‍ നടത്തിയിരുന്നു.ഇംഗ്ലിഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, ഉറുദു തുടങ്ങി 13 ഭാഷകളില്‍ പരീക്ഷയെഴുതാനാകും. ജര്‍മന്‍, ഫ്രഞ്ച്, അറബി തുടങ്ങിയ ഭാഷകളെ പ്രത്യേക പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →