ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു

പാലക്കാട്: പാലക്കാട് പുതുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. ഡിവൈഎഫ്ഐ നീളിക്കാട് യൂണിറ്റ് പ്രസിഡന്റ് അനുവിനാണ് വെട്ടേറ്റത്.

2022 മാർച്ച് 21 ന് വൈകിട്ട് അ‍ഞ്ചുമണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം ആക്രമിക്കുക യായിരുന്നെന്ന് അനു പറഞ്ഞു. ചെവിയിലും കൈയ്യിലുമാണ് വെട്ടേറ്റത്. പരിക്ക് സാരമുള്ളതല്ല. അനുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരെന്ന് സിപിഎം പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് ആരോപിച്ചു. സമാധാനന്തരീക്ഷം തകർക്കാനുള്ള ആർഎസ്എസിന്റെ ബോധപൂർവ്വമുള്ള ശ്രമമാണെന്നും സുഭാഷ് ചന്ദ്രബോസ് ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →