എം.എസ്.സി നഴ്‌സിംഗ്: സ്‌പോട്ട് അലോട്ട്‌മെന്റ്

2021-22 അധ്യയന വർഷത്തെ എം.എസ്.സി നേഴ്‌സിങ് പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ നഴ്‌സിംഗ് കോളേജുകളിലായി ഒഴിവുള്ള 11 സീറ്റുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് മാർച്ച് 25ന് രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടക്കും. കേരള പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള 2021-ലെ എം.എസ്‌സി നഴ്‌സിംഗ് പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നാണ് പ്രവേശനം. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസൽ രേഖകൾ, അസൽ വിടുതൽ സർട്ടിഫിക്കറ്റ് (TC), മറ്റ് അനുബന്ധ രേഖകൾ (പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഡാറ്റാ ഷീറ്റ്, തിരിച്ചറിയൽ, റാങ്ക്, കാറ്റഗറി) എന്നിവ ഹാജരാക്കുന്ന വിദ്യാർഥികളെ മാത്രമാകും പരിഗണിക്കുക. യോഗ്യരായ അപേക്ഷകർ അന്നേദിവസം രാവിലെ 10.30നു മുൻപായി മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ ഹാജരാകണം. സ്‌പോട്ട് അലോട്ട്‌മെന്റിലൂടെ അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികൾ മാർച്ച് 31നകം കോളേജിൽ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടണം. വിശദ വിവരങ്ങൾ ഡി.എം.ഇ.യുടെ വെബ്‌സൈറ്റായ www.kerala.gov.in ൽ ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →