കോട്ടയം: അപകട ഇൻഷുറൻസ് പദ്ധതിയിൽ ചേരാം

കോട്ടയം: മത്സ്യഫെഡ് നടപ്പാക്കുന്ന മത്സ്യത്തൊഴിലാളി ഗ്രൂപ്പ് അപകട ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിന് അവസരം. അപകട മരണമോ ഭാഗിക അംഗവൈകല്യമോ  സംഭവിക്കുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി10 ലക്ഷം രൂപ വരെ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുന്ന പദ്ധതിയിൽ അംഗമാകുന്നതിനുള്ള  പ്രീമിയം  മാർച്ച് 25 നകം അടയ്ക്കണം. 389 രൂപയാണ് പ്രീമിയം തുക. മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങൾ വഴിയാണ് അംഗങ്ങളാകേണ്ടത്. മത്സ്യത്തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘങ്ങളിൽ അംഗങ്ങളായ സ്വയം തൊഴിൽ സംഘങ്ങൾക്കും ഈ പദ്ധതിയിൽ അംഗമാകാം. കൂടുതൽ  വിവരങ്ങൾക്ക്   ഫോൺ: 04829 216180, 952641106, 9526041246.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →