തിരുവനന്തപുരം: സിപിഎമ്മിന്റെ രാജ്യ സഭാ സ്ഥാനാര്‍ത്ഥിയായ എ എ റഹീം 37 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് നോമിനേഷന്റെ ഭാഗമായി സമര്‍പ്പിച്ച രേഖകളില്‍. സര്‍വകലാശാലയില്‍ തമിഴ് വകുപ്പില്‍ പ്രഫസറായ ടി വിജയലക്ഷ്‌മിയെ നൂറോളം വരുന്ന എസ് എഫ് ഐ പ്രവര്‍ത്തകരോടൊപ്പം മണിക്കൂറുകള്‍ തടഞ്ഞുവച്ച് മാനസികമായും ശാരീരികമായും പീഡിപ്പിച്ച സംഭവത്തില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടക്കുന്ന കേസില്‍ ഒന്നാം പ്രതിയാണ് എഎ റഹീം.
2017 മാര്‍ച്ച 30 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കേരള യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കായിട്ടുളള കലാസാസ്‌കാരിക പ്രവര്‍ത്തനത്തിനായിട്ടുളള തുക അനുവദിക്കേണ്ടതിന്റെ ചുമതല വിജയലക്ഷ്‌മിക്കായിരുന്നു. 2017ലെ യൂണിവേഴ്‌സിറ്രി യൂണിവേഴ്‌സിറ്റി കലോത്സവ സമയത്ത് പ്രതികള്‍ ഏഴുലക്ഷം രൂപ ആവശ്യപ്പെട്ട് ഇവരെ സമീപിച്ചു. യൂണിവേഴ്‌സിറ്റി ചട്ടപ്രകാരം മുമ്പ് ഫണ്ടില്‍ നിന്ന് നല്‍കിയ തുകയുടെ ചെലവഴിക്കല്‍ രേഖകളായ ബില്ലുകള്‍ അടക്കമുളള പത്രിക ഹാജരാക്കിയാല്‍ മാത്രമേ ബാക്കി തുക അനുവദിക്കാന്‍ പാടുളളുവെന്ന് ഫ്രൊഫസര്‍ വിജയലക്ഷ്‌മി പറഞ്ഞത് പ്രതികളെ പ്രകോപിപ്പിച്ചു.
തുടര്‍ന്ന് നൂറോളം വിദ്യാര്‍ത്ഥികളെ കൂട്ടി പ്രതികളുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് പ്രൊഫസറെ തടഞ്ഞുവയ്‌ക്കുകയായിരുന്നു. ഫ്രഫസര്‍ വിജയലക്ഷ്‌മി പറയുന്നു. ” മൂന്നുമണിക്കൂര്‍ നേരം മൂത്രം ഒഴിക്കാന്‍പോലും അവരെന്നെ അനുവദിച്ചില്ല ഓരോമുടിയായിട്ട് ഇടക്കിടെ പിടിച്ചുവലിക്കും .പേനവച്ച് മുതുകില്‍ കുത്തും. ഉറക്കെ ചെവിയില്‍ ചീത്തവിളിക്കും. ‘യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയൂം യൂണിയന്‍ നേതാവും ഡിവൈഎഫ്‌ഐ സംസ്ഥാന ന സെക്രട്ടറിയുമായിരുന്ന എഎ റഹീമായിരുന്നു ഒന്നാം പ്രതി .റഹിമുള്‍പ്പെട 12 ഓളം പ്രതികള്‍ക്കെതിരെ വിജയലക്ഷ്‌മി ടീച്ചര്‍ കേസ് കൊടുത്തെങ്കിലും കന്റോണ്‍മെന്റ് പോലീസ് ആദ്യം കേസ് രജിസ്‌റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചു. തുടര്‍ന്ന ഗവര്‍ണറെ നേരില്‍ കണ്ട് പരാതി പറഞ്ഞതിന്‍രെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. റഹിമിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ കീഴിലുളള ആഭ്യന്തര വകുപ്പ് കേസ് പിന്‍വലിക്കാന്‍ കോടതിയെ സമീപിച്ചു.വിജയലക്ഷ്‌മി ഇതിനെതിരെ തടസ ഹര്‍ജി ഫയല്‍ ചെയ്‌തതോടെ പിണറായി കുടുങ്ങി.
ഇരയറിയാതെ കേസ് പിന്‍വലിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധം ആണെന്നായിരുന്നുകോടതിയുടെ നിരീക്ഷണം. അങ്ങനെയാണ് പിന്‍വലിക്കല്‍ ഹര്‍ജി തളളിയതും പ്രതികളെ വിചാരണ ചെയ്യാന്‍ കോടതി തീരുമാനിച്ചതും .
ഇതാണ് രജ്യസഭാംഗമായി തെരഞ്ഞെടുക്കാനുളള കീഴ്‌വഴക്കമെങ്കില്‍ കഴിഞ്ഞദിവസം തിരുവനന്തപുരം ലോക്കോളേജില്‍ ഒരു പെണ്‍കുട്ടിയെ റോഡില്‍കൂടി വലിച്ചിഴച്ച എസ്‌എഫ്‌ഐക്കാരില്‍ ആരെങ്കിലും ഭാവിയില്‍ രാജ്യസഭയിലെത്തിയാലും അദ്‌ഭുതപ്പെടാനാവില്ല. എന്നാണ് വി.എസ് അച്ച്യതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ ക്രെട്ടറിയായിരുന്ന കെഎം. ഷാജഹാന്‍ ഫേസ് ബുക്കില്‍ കുറിച്ചത്. റഹിമിനെ രാജ്യസഭയിലേക്കയക്കാന്‍ തീരുമാനിച്ചതിലൂടെ സിപിഎമ്മിന്‍രെ സ്‌ത്രീസംരക്ഷണത്തിന്‍രെ കപടമുഖമാണ് പുറത്തുവന്നതെന്നാണ് ഉയരുന്ന വിമര്‍ശനം. പൊതുമരാമത്ത് വകുപ്പുമന്ത്രി റിയാസിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് റഹിം, അതുകൊണ്ടുതന്നെ റഹിമിനെതിരെയുളള വിമര്‍ശനങ്ങള്‍ ഉളളിലൊതുക്കി നടക്കുകയാണ്സിപിഎമ്മിനകത്തെ റഹിം വിരുദ്ധര്‍ .