മത്സ്യതൊഴിലാളികളുടെ മോചനത്തിനായി കേന്ദ്രസർക്കാർ ഇടപെടണം; മന്ത്രി ആന്റണി രാജു

സമുദ്രാതിർത്തി ലംഘിച്ചു എന്ന് ആരോപിച്ച് ഇന്ത്യോനേഷ്യയിലും സിഷെൽസിലും തടവിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രധാനമന്ത്രിയോടും വിദേശകാര്യ മന്ത്രിയോടും ആവശ്യപ്പെട്ടു. മലയാളികളുൾപ്പെടെ എട്ട് മത്സ്യത്തൊഴിലാളികളാണ് ഇന്ത്യോനേഷ്യയിൽ തടവിലായിരിക്കുന്നത്. ഇതുകൂടാതെ സിഷെൽസിൽ 58 മത്സ്യത്തൊഴിലാളികളും തടവിലാണ്. മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ സഹായം നൽകുവാൻ ഇന്ത്യൻ എംബസികൾക്ക് നിർദ്ദേശംനൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →