യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം 21/03/22 തിങ്കളാഴ്ച നാട്ടിലെത്തിക്കും

ന്യൂഡല്‍ഹി: റഷ്യന്‍ ആക്രമണം നടക്കുന്ന യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം 21/03/22 തിങ്കളാഴ്ച നാട്ടിലെത്തിക്കും. പുലര്‍ച്ചെ മൂന്നോടെ മൃതദേഹം ബെംഗളുരു വിമാനത്താവളത്തില്‍ എത്തിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് അറിയിച്ചു. തുടര്‍ന്ന് ജന്മനാടായ ഹവേരിയിലേക്ക് കൊണ്ടുപോകും. നേരത്തെ 20/03/22 ഞായറാഴ്ച മൃതദേഹം നാട്ടിലെത്തിക്കുമെന്നായിരുന്നു മുഖ്യമന്ത്രി ബസവരാജ് ട്വീറ്റ് ചെയ്തിരുന്നത്. പിന്നീട് അത് അദ്ദേഹം തിരുത്തുകയായിരുന്നു. ഖര്‍ഖീവിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നാലാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥിയായ നവീന്‍ കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. അവശ്യസാധനങ്ങള്‍ വാങ്ങാനായി സൂപ്പര്‍മാര്‍ക്കറ്റില്‍ ക്യൂ നില്‍ക്കുമ്പോഴാണ് ഷെല്ലാക്രമണമുണ്ടായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →