കൊച്ചി : കളമശ്ശേരി നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടയിൽ പെട്ട നാല് തൊഴിലാളികൾ മരിച്ചു. മണ്ണിനടിയിൽ പെട്ട ഒരാൾക്കായി തിരച്ചിൽ തുടരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജ് ഇലക്ട്രോണിക് സിറ്റിയിലാണ് അപകടം.
ഫൈജുൾ, കൂടൂസ്, നൗജേഷ്, നൂറാമിൻ എന്നിവരാണ് അപകടത്തിൽ പെട്ട് മരണമടഞ്ഞത്. നാല് പേരും ബംഗാൾ സ്വദേശികളാണ്.
ഏഴ് പേരാണ് അപകടത്തിൽ പെട്ടത്. മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. 25 പേരോളം ജോലി ചെയ്തിരുന്ന സൈറ്റിലാണ് അപകടം സംഭവിച്ചിരിക്കുന്നത്.
അപകടത്തെ കുറിച്ച് എഡിഎം അന്വേഷണം നടത്തുമെന്ന് എറണാകുളം ജില്ല കളക്ടർ ജാഫർ മാലിക്ക് അറിയിച്ചു.

