സ്ഥിരം കുറ്റവാളികളുടെ ജാമ്യം റദ്ദാക്കാനുളള നടപടികളുമായി സര്‍ക്കാര്‍

തിരുവനന്തപുരം : സ്ഥിരം കുറ്റവാളികളുടെ വിവരശേഖരണം നടത്തി അവര്‍ക്ക്‌ ജാമ്യം അനുവദിക്കുന്നത്‌ തടയുന്ന പ്രവര്‍ത്തനവുമായി സര്‍ക്കാര്‍. അതിന്റെ ഭാഗമായി സ്ഥിരം കുറ്റവാളികള്‍ക്കനുവദിച്ച ജാമ്യം റദ്ദാക്കാന്‍ കോടതികളില്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കി. ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങുന്ന കുറ്റവാളികള്‍ വീണ്ടും അത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടതിനെ തുടര്‍ന്നാണ്‌ നടപടി.

ഏറ്റവും കൂടുതല്‍ കുറ്റവാളികളുണ്ടെന്ന്‌ വ്യക്തമായ തിരുവനന്തപുരം റൂറല്‍ സ്റ്റേഷന്‍ പരിധിയില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കാനുളള സര്‍ക്കാര്‍ ശിപാര്‍ശയില്‍ കോടതി നടപടികള്‍ ആരംഭിച്ചു. അടുത്തിടെ ഏറ്റവും അധികം അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌ത ആറ്റിങ്ങല്‍ ,വെഞ്ഞാറമൂട്‌ ,ബാലരാമപുരം ,ചിറയിന്‍കീഴ്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിധികളില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസുകളില്‍ ജില്ലാകോടതി ജാമ്യം അനുവദിച്ച സ്ഥിരം കുറ്റവാളികളുടെ ജാമ്യം റദ്ദാക്കിക്കാനാണ്‌ സര്‍ക്കാര്‍ശ്രമം. സ്ഥിരം കുറ്റവാളികള്‍ ധാരാളമുളള പോലീസ്‌ ജില്ലകളില്‍ അതിനനുസരിച്ച നടപടി ആരംഭിച്ചതായി പോലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →