ഇടമലകുടിയിൽ വൈദ്യുതി വിതരണത്തിന് അനുവദിച്ച പണം ലാപ്സായെന്ന് സുരേഷ്​ഗോപി എംപി

ദില്ലി: കേരളത്തിൽ ആദിവാസികളുടെ അവസ്ഥ വളരെ പരിതാപകരമാണെന്ന് സുരേഷ് ഗോപി എംപി. കേന്ദ്ര സർക്കാർ പദ്ധതികൾ കൃത്യമായി നടപ്പാക്കുന്നില്ല. കോളനികളിൽ കുടിവെള്ളവും വൈദ്യുതിയുമില്ലാത്ത അവസ്ഥയാണ്. ഇടമലകുടിയിൽ വൈദ്യുതി വിതരണത്തിന് എംപി ഫണ്ടിൽ നിന്ന് അനുവദിച്ച പണം ലാപ്സായെന്നും സ്വന്തം കൈയിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് ആദിവാസി ഊരുകളിൽ സഹായമെത്തിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു.

കേരളത്തിലേക്ക് ട്രൈബൽ കമ്മീഷനെ ഉടൻ അയക്കണമെന്ന് അദ്ദേഹം രാജ്യസഭയിൽ ആവശ്യമുന്നയിച്ചു. വയനാടിനെ കേന്ദ്ര സർക്കാർ പാക്കേജിൽ ഉൾപ്പെടുത്താൻ ശ്രമിച്ചപ്പോൾ കേരള ചീഫ് സെക്രട്ടറി നിഷേധാത്മക സമീപനം സ്വീകരിച്ചെന്നും എംപി ആരോപിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →