അമൃത്സര്‍: പഞ്ചാബ് മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് ഭഗവന്ത് മാന്‍ അധികാരമേറ്റു. സ്വാതന്ത്ര്യസമരത്തിലെ തിളങ്ങുന്ന നക്ഷത്രമായിരുന്ന ഭഗത് സിങ്ങിന്റെ ജന്മനാടായ ഖട്കര്‍ കലാനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. സ്നേഹിക്കുക ജന്മാവകാശമാണ്. ഇക്കുറി നമ്മുടെ മാതൃഭൂമിയെ സ്നേഹഭാജനമാക്കുക” സത്യപ്രതിജ്ഞയ്ക്കു ശേഷം നടത്തിയ പ്രസംഗത്തില്‍ ഭഗത് സിങ്ങിനെ ഉദ്ധരിച്ച മുഖ്യമന്ത്രി ആം ആദ്മി പാര്‍ട്ടിയുടെ അനുഭാവികളല്ലാത്തവരെയും ആകര്‍ഷിക്കാനുള്ള ശ്രമമാണു നടത്തിയത്. ഭഗത് സിങ്ങിന്റെ വീരചരിത്രം ഓരോ ദിവസവും ഓര്‍മിക്കപ്പെടാന്‍ വേണ്ടിയാണു സത്യപ്രതിജ്ഞാ ചടങ്ങ് ഇവിടെയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഓരോ പഞ്ചാബുകാരന്റെയും മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കുമെന്നും ഡല്‍ഹിയില്‍ നടപ്പാക്കിയ മൊഹല്ല ക്ലിനിക്കുകള്‍ പോലെ, എല്ലാ സാധാരണക്കാര്‍ക്കും വീട്ടുവാതില്‍ക്കല്‍ ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്ന പദ്ധതികള്‍ നടപ്പാക്കുമെന്നും മാന്‍ പറഞ്ഞു.ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി മാത്രമാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അടക്കമുള്ള നേതാക്കന്മാര്‍ ചടങ്ങിനെത്തിയിരുന്നു.
മാതൃഭൂമിയെ സ്നേഹഭാജനമാക്കുക: ഭഗത് സിങ്ങിന്റെ വാക്കുകള്‍ ഉദ്ധരിച്ച് മാന്‍ അധികാരമേറ്റു
