റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 19 ന്

March 17, 2022 - 10:49 pm

എറണാകുളം: നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തില്‍ ആര്‍.കെ.വി.വൈ. പദ്ധതിയില്‍ പണി പൂര്‍ത്തിയായ ആധുനിക ഗോശാല, സംരക്ഷിത കാര്‍ഷിക വിപണന പ്രദര്‍ശനശാല, സംയോജിത കൃഷിക്കായി നവീകരിച്ച കുളം എന്നിവയുടെ ഉദ്ഘാടനം 19 ന് നടക്കും. പകല്‍ രണ്ടിന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിര്‍വഹിക്കും.

എറണാകുളം, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ ഇ-ഓഫീസ്  സംവിധാനവും മന്ത്രി ഉദ്ഘാടനം ചെയ്യും. ആന്റണി ജോണ്‍ എം.എല്‍.എ അധ്യക്ഷനാകും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാതിഥിയാകും. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആമുഖപ്രസംഗം നടത്തും. 2021 വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച ഫാമിലെ തൊഴിലാളികളുടെ മക്കളെയും ഫാം ഫെസ്റ്റ് വിജയികളെയും ചടങ്ങില്‍ അനുമോദിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *