മലപ്പുറം: വിദ്യാര്‍ത്ഥികളില്‍ സാമൂഹിക ബോധവും സഹകരണ മനോഭാവവും വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട് കൊണ്ടോട്ടി ഗവ: ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് എന്‍.എസ്.എസ് യൂനിറ്റ് നടപ്പാക്കുന്ന ‘ ഗവ. കോളേജ് കൊണ്ടോട്ടിയുടെ സ്നേഹപ്പൊതി’ പദ്ധതിക്ക് തുടക്കമായി. കോഴിക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവില്‍ കഴിയുന്നവര്‍ക്ക് ഒരു നേരത്തെ വിശപ്പടക്കാനുള്ള പൊതിച്ചോര്‍ വിതരണം ചെയ്യലാണ് പദ്ധതി. കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി. അബ്ദുല്‍ ലത്തീഫ് വിതരണോല്‍ഘാടനം നിര്‍വ്വഹിച്ചു. കോളജ് വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപക അനധ്യാപകരില്‍ നിന്നും ശേഖരിച്ച പൊതിച്ചോര്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ കോഴിക്കോട് നഗരത്തിലെ തെരുവില്‍ കഴിയുന്നവര്‍ക്ക് വിതരണം ചെയ്തു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ത്വാഹിര്‍, വളണ്ടിയര്‍മാരായ അഫി റിഫാദ്. പി.എന്‍, അറസ്. പി, മുഹമ്മദ് ഉ വൈസ്, മുഹമ്മദ് ആഷിഖ്. വി.പി, പി.എന്‍ അബ്ഷിര്‍ എന്നിവര്‍ നേതൃത്വം നല്കി.
മലപ്പുറം: വയറെരിയുന്നവര്‍ക്ക് സ്നേഹ പൊതികളുമായി വിദ്യാര്‍ത്ഥി കൂട്ടായ്മ
