നിവിന്‍ പോളി നായകനും അദിധി ബാലൻ നായികയും ആയെത്തുന്ന പടവെട്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സണ്ണി വെയ്ന്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ സണ്ണി വെയ്ന്‍ നിര്‍മിക്കുന്ന നിര്‍മിക്കുന്ന ആദ്യ ചിത്രമാണ് പടവെട്ട് .
ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന്‍ എന്നിവര്‍ക്കൊപ്പം ഒരു സുപ്രധാനവേഷത്തില്‍ മഞ്ജു വാര്യരും ഈ ചിത്രത്തില്‍ എത്തുന്നുണ്ട്.
ദീപക് ഡി മേനോന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഷെഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും നിര്വ്വഹിച്ചിരികുന്നു, സുഭാഷ് കരുണ്‍ ആര്‍ട് ഡയറക്ഷനും, റോണക്സ് സേവിയര്‍ മേക്കപ്പും മഷര്‍ ഹംസ വസ്ത്രാലങ്കാരവും കൈകാര്യം ചെയ്തിരിക്കുന്നു.