മദ്യ വില്‍പ്പന ശാലയില്‍ നിന്ന്‌ 80,000 രൂപ കവര്‍ന്നു

തൃശൂര്‍ : ബിവറേജസ്‌ കോര്‍പ്പറേഷന്റെ മദ്യ വില്‍പ്പന ശാലയില്‍ മോഷണം. തൃശൂര്‍ ചുന്ന മണ്ണിലെ മദ്യ വല്‍പ്പന ശാലയില്‍ നിന്നാണ് മദ്യവും 80,000രൂപയും കവര്‍ന്നത്‌. സംഭവത്തില്‍ പോലീസ്‌ കേസെടത്തു. 2022 മാര്‍ച്ച്‌ 12 ശനിയാഴ്‌ച രാത്രിയിലാണ്‌ മോഷണം നടന്നത്‌. അടുത്ത ദിവസം മദ്യവില്‍പനശാല തുറക്കാനെത്തിയ ജീവനക്കാരാണ്‌ സംഭവം കണ്ടെത്തിയത്‌.

കടയുടെ പിന്നിലെ ഷട്ടര്‍ കുത്തിത്തുറന്നാണ്‌ മോഷ്ടാവ്‌ അകത്തുകടന്നത്‌. മദ്യ വല്‍പ്പന ശാലയിലെ 4 സിസിടിവി കായമറകളും പ്രവര്‍ത്തന രഹിതമായിരുന്നു.സെക്യൂരിറ്റി ജീവനക്കാരും ഉണ്ടായിരുന്നില്ല. കടക്കുളളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ മാസ്‌ക്‌ ധരിച്ചയാളെകാണാന്‍ സാധിക്കുന്നുണ്ട്‌ .എന്നാല്‍ ആളിന്റെ മുഖം വ്യക്തമല്ലെന്ന്‌ പോലീസ്‌ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →