തിരുവനന്തപുരം: മാതൃഭൂമി സബ്എഡിറ്റര്‍ നിലീന അത്തോളിയുടെ ജാമ്യത്തില്‍ മാതൃഭൂമി പ്രസ് എംപ്ലോയിസ് യൂണിയന് കോ-ഓപ്പറേറ്റീവ് മള്‍ട്ടി പര്‍പ്പസ് സൊസൈറ്റിയില്‍ നിന്നും ഏഴുലക്ഷം രൂപ ലോണെടുത്ത് മാതൃഭൂമിയിലെ മാധ്യമ പ്രവര്ത്തകന് വിബി ഉണ്ണിത്താന് മുങ്ങിയെന്ന് നിലീനയുടെ വെളിപ്പെടുത്തല്‍ . ഇയാള്‍ പണം തിരിച്ചടച്ചില്ലെന്നും അതേക്കുറിച്ച ചോദിച്ചപ്പോള്‍ തന്നെ ആക്ഷേപിച്ചെന്നും നിലീന പറഞ്ഞു.
മാതൃഭൂമിയില്‍ നിന്നും പിരിഞ്ഞ ഉണ്ണിത്താന് ഇപ്പോള്‍ പുതിയ മാധ്യമ സ്ഥാപനം തുടങ്ങിയിരിക്കുകയാണ്. എല്ലാവിധ മോശപ്പട്ട കളികളും അദ്ദേഹം കളിക്കുമെന്നും ഭീതിയുണ്ടെന്നും നിലീന കുറിക്കുന്നു. മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ ആയിരിക്ക ഏഴുലക്ഷം രൂപയാണ് ലോണ്‍ എടുത്തത് ആറരലക്ഷം ബാക്കി നില്‍ക്കെ ഉണ്ണിത്താന് മാതൃഭൂമിയില്‍ നിന്ന് വിരമിച്ചു. പിന്നീട് ഇതുവരെ ലോണ്‍ അടച്ചിട്ടില്ല ലോണ്‍ അടയ്ക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും പരിഹസിക്കുകകയാണ് ചെയ്തതെന്ന് നിലീന പറഞ്ഞു.
എന്നാല്‍ താന്‍ മാതൃഭൂമിയില്‍ നിന്ന് പിരിഞ്ഞപ്പോള്‍ തനിക്ക് തരേണ്ട തുക തരാതെ പിടിച്ചുവച്ചിരിക്കുകയാണെന്നും പലതവണ ആവശ്യപ്പെട്ടിട്ടും തനിക്ക് ലഭിക്കേണ്ട ലക്ഷക്കണക്കിന് രുപ അവര്‍ പിടിച്ചു വച്ചിരിക്കുന്നതായും ഉണ്ണിത്താന് പറഞ്ഞു. അതുകൊണ്ട് മാതൃഭൂമിക്കുളളിലുളള സൊസൈറ്റിയില്‍ നിന്നും എടുത്തിട്ടുളള േേലാണ്‍ അടച്ചുതീര്‍ക്കാനുളള ബാധ്യത മാതൃഭൂമിയുടേതാണെന്നും ഉണ്ണിത്താന് പറഞ്ഞു. എന്നാല്‍ മാതൃഭൂമിയുമായി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ബന്ധമില്ലെന്നും അതുകൊണ്ടുതന്നെ ലോണ്‍ അടച്ചുതീര്‍ക്കേണ്ട ബാധ്യത മാതൃഭൂമിക്കില്ലെന്നും, കളളം പറഞ്ഞ് തങ്ങളെ വീണ്ടും പറ്റിക്കുകയാണെന്നും നിലീന പറഞ്ഞു.

