ശബരിമല വിമാനത്താവള പദ്ധതിക്ക് അനുകൂലമായി പാര്‍ലിമെന്ററി സമിതിയുടെ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ശബരിമല വിമാനത്താവള പദ്ധതിക്ക് അനുകൂലമായി പാര്‍ലിമെന്ററി സമിതിയുടെ റിപ്പോര്‍ട്ട്. പദ്ധതി യാഥാര്‍ഥ്യമാക്കേണ്ടത് ഗൗരവമായി പരിഗണിക്കേണ്ടതാണെന്ന് ഗതാഗത-ടൂറിസം സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിഷയത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രതിരോധ മന്ത്രാലയവുമായും കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനുമായും ചര്‍ച്ച നടത്തണമെന്നും സമിതി റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. വിമാനത്താവളം ശബരിമലയുമായി ബന്ധപ്പെട്ട തീര്‍ഥാടക ടൂറിസത്തിന് വന്‍ വളര്‍ച്ച നല്‍കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊച്ചി, തിരുവനന്തപുരം ടൂറിസം സര്‍ക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കണം. ശബരിമല വിമാനത്താവളത്തിന് വ്യോമസേനയുടെ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍, പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക സാധ്യതാ പഠന റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ല. കേരള ബജറ്റില്‍ രണ്ട് കോടി രൂപ ശബരിമല വിമാനത്താവളം പദ്ധതിക്കായി നീക്കിവച്ചിരുന്നു.

Share
അഭിപ്രായം എഴുതാം