സംസ്ഥാന കാര്‍ഷിക വികസന ബാങ്കിലെ അഡ്‌മിനിസ്‌ട്രേറ്റര്‍ ഭരണം ഹൈക്കോടതി ശരിവച്ചു

കൊച്ചി: സംസ്ഥാന കാര്‍ഷിക വികസന ബാങ്കിലെ യുഡിഎഫ്‌ ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയെ അവതരിപ്പിച്ചതും പാസായതും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ ശരിവച്ചു. ജസറ്റീസ്‌മാരായ പി ബി സുരേഷ്‌കുമാര്‍ സി.എസ്‌ സുധ എന്നിവരടങ്ങിയ ബെഞ്ചാണ്‌ അപ്പീല്‍ പരിഗണിച്ചത്‌. നടപടികള്‍ നേരത്തെ സിംഗിള്‍ ബെഞ്ച്‌ ശരിവച്ചിരുന്നു. അതിനെതിരെ ഭരണസമിതി അംഗമായിരുന്ന മുന്‍എം.ല്‍എ കെ ശിവദാസന്‍ നായരും മറ്റും സമര്‍പ്പിച്ച അപ്പീല്‍ തളളിയാണ് ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവ്‌.

പൊതുയോഗം അവിശ്വാസ പ്രമേയം പാസാക്കിയതില്‍ അപാകതയില്ലെന്ന്‌ കോടതി വിലയിരുത്തി. ഭരണസമിതി അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ സാഹചര്യത്തില്‍ ഭരണസ്‌തംഭനം ഒഴിവാക്കാനാണ്‌ അഡ്‌മിനിസ്‌ട്രേറ്ററെ നിയമിച്ചതെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പൊതുയോഗം വിളിച്ചു ചേര്‍ത്ത്‌ അവിശ്വാസ പ്രമേയത്തിന്‌ അനുമതി നല്‍കിയ സഹകരണ രജിസ്‌ട്രാരുടെ നടപടിയില്‍ അപാകതയില്ല

പൊതുയോഗത്തില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന്‌ ചട്ടങ്ങള്‍ രൂപീകരിക്കേണ്ടതുണ്ട്‌ .ഇതിനായി വിധിപകര്‍പ്പ്‌ ചീഫ്‌ സെക്രട്ടറിക്ക് അയക്കാനും കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാരിനുവേണ്ടി സ്‌പെഷ്‌ല്‍ ഗവ.പ്ലീഡര്‍ പിപി താജുദീന്‍, ബാങ്കിനുവേണ്ടി അഡ്വ.എംഎ അസിഫ്‌ എന്നിവര്‍ ഹാജരായി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →