ന്യൂ ഡല്‍ഹി : യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ കാത്തുകഴിയുന്ന പാലക്കാട് സ്വദേശി നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുളള നീക്കത്തെ കേന്ദ്രസര്‍ക്കാര്‍ വാക്കാല്‍ പിന്തുണച്ചു. ഔദ്യോഗിക നിപാട് നാള രേഖാമൂലം അറിയിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശച്ചു. നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്‌തത്. നയതന്ത്രതലത്തില്‍ ഇടപെടാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി .2022 മാര്‍ച്ച 15ന് ഡല്‍ഹി കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും
യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്‌ദിയെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ തിങ്കളാഴ്‌ചയാണ് സനയിലെ അപ്പീല്‍ കോടതി നിമിഷപ്രിയയുടെ വധശിക്ഷ ശരിവച്ചത്. 2017 ജൂലൈ 25നാണ് യെമന്‍ പൗരനായ തലാല്‍ മഹ്‌ദിയെ നിമിഷ പ്രിയ കൊന്ന് വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. സ്‌ത്രീയെന്ന പരിഗണന നല്‍കി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയില്‍ നിന്ന ഒഴിവാക്കുകയോ വേണമെന്നായിരുന്നു നിമിഷപ്രിയയുടെആവശ്യം. ഇനി യെമനിലെ സുപ്രിം ജുഡീഷ്യല്‍ കൗണ്‍സിലാണ് നിമ്‌ഷക്കുമുമ്പിലുളള ഏക പ്രതീക്ഷ. എന്നാല്‍ അപ്പീല്‍ നടപടിക്രമങ്ങള്‍ കൃത്യമായിരുന്നോയെന്ന് മാത3മേ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ പരിശോധിക്കാന്‍ സാധ്യതയുളളു. . തലാല്‍ അബ്‌ദുമഹ്‌ദിയുടെ കുടുംബത്തിന് ബ്ലഡ്‌മണി നല്‍കി വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

