ഉദ്യോഗസ്ഥരുടെ കുടുംബ ജീവിതം കൂടി പരിഗണിച്ചായിരിക്കണം സ്ഥലം മാറ്റമെന്ന്‌ സുപ്രീം കോടതി

ന്യൂഡല്‍ഹി : വനിതാ ഉദ്യോഗസ്ഥര്‍ക്ക്‌ സ്ഥാന കയറ്റം നല്‍കുന്ന സന്ദര്‍ഭത്തില്‍ അവരുടെ കുടുംബ ജീവിതം, ശാരീരിക വെല്ലുവിളി നേരിടുവന്നവരുടെ താല്‍പര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക്‌ പരിഗണന നല്‍കണമെന്ന്‌ സുപ്രീം കോടതി നിര്‍ദ്ദേശം. നികുതി ഭരണ വകുപ്പ്‌ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധ്‌പ്പെട്ട കേസിലാണ്‌ സുപ്രീം കോടതിയുടെ നിരീക്ഷണം.

വ്യക്തികളുടെ സ്വകാര്യതക്കുളള അവകാശം , അന്തസ്‌, കുടുംബ ജീവിതം , തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഭരണഘടനാ പരമായ അനുപാതങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര പരോക്ഷ നികുതി-കസ്‌റ്റംസ്‌ ബോര്‍ഡ്‌ഇന്റര്‍ കമ്മീഷണറേറ്റ്‌ 2018ല്‍ പുറത്തിറക്കിയ സര്‍ക്കുലറിന്‌ എതിരായ ഹര്‍ജി തളളിയ കേരള ഹൈക്കോടതി ഉത്തരവ്‌ ചോദ്യം ചെയ്‌തുളള അപ്പീലുകള്‍ പരിഗമിക്കകുയായിരുന്നു സുപ്രീംകോടതി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →