19 കാരിയായ നവവധു ആത്മഹത്യ ചെയ്‌ത നിലയില്‍

തിരുവനന്തപുരം : നവവധുവായ 19 കാരി വീട്ടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല ഇടവ വെണ്‍കുളം സ്വദേശിനി ശ്രുതിയാണ്‌ മരിച്ചത്‌. വിവാഹം കഴിഞ്ഞ്‌ 8 മാസം പിന്നിടുമ്പോഴാണ്‌ സംഭവം. 2022 മാര്‍ച്ച 12 ശനിയാഴ്‌ച രാത്രി 9.30 ഓടെയാണ്‌ വീട്ടിലെ കിടപ്പുമുറിയില്‍ ശ്രുതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

ശ്രുതിയുടെ ഭര്‍ത്താവ്‌ അനന്തു വിദേശത്താണ്‌ . ശ്രുതിയെ സ്വന്തം വീട്ടില്‍ നിര്‍ത്തിയ ശേഷമാണ്‌ അനന്തു വിദേശത്തേക്ക്‌ പോയത്‌. ജീവിക്കാന്‍ മനസമാധാനമില്ലെന്നും ഭര്‍ത്താവ്‌ പാവമാണെന്നും ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കുന്നു. അയിരൂര്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസറ്റ്‌ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →