ക്യാംപര്‍ വാന്‍ നിര്‍മിക്കാനൊരുങ്ങി മഹീന്ദ്ര

മുംബൈ: വാന്‍ ലൈഫ് യാത്രാകളാണ് ഇപ്പോള്‍ സഞ്ചാരികള്‍ക്കിടയിലെ പുതിയ ട്രെന്‍ഡ്. ഇത്തരം യാത്രകളില്‍ വാഹനങ്ങളില്‍ തന്നെയാണ് താമസവും ഭക്ഷണവും ഒരുക്കുന്നത്. വാന്‍ ലൈഫ് യാത്രകളുടെ പ്രധാന ആകര്‍ഷണം തന്നെ വാഹനം സഞ്ചരിക്കുന്ന ഒരു കൊച്ചുവീടാകുന്നു എന്നതാണ്. കോവിഡ് കാലത്താണ് വാന്‍ ലൈഫ് ഇന്ത്യയില്‍ വൈറലാകുന്നത്. മറ്റുള്ളവരുമായി അധികം ഇടപെഴകാതെ യാത്ര ചെയ്യാം എന്നതു തന്നെയാണ് വാന്‍ ലൈഫ് യാത്രകളുടെ പ്രധാന സവിശേഷത. എല്ലാ സ്വകര്യങ്ങളോടും കൂടിയ കാരവാനുകള്‍ക്ക് കോടികളാണ് വില.
എന്നാല്‍ ചെലവുകുറഞ്ഞ കാരവന്‍ വാനുകള്‍ നിര്‍മിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഇതിനായി ക്യാംപര്‍ വാന്‍ ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കരാറില്‍ ഒപ്പുവച്ചു. ബൊലേറോ പിക്കപ്പിലാണ് പുതിയ കാരവാനുകള്‍ മഹീന്ദ്ര ഒരുക്കുന്നത്. ക്യാംപര്‍ വാന്‍ ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡ് മദ്രാസ് ഐഐടിയുടെ ഇന്‍ക്യുബേറ്റഡ് സ്ഥാപനമാണ്. ഇരട്ടക്യാബുള്ള ബൊലേറോ ക്യാംപര്‍ ഗോള്‍ഡ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് കാരവാനുകള്‍ നിര്‍മിക്കുന്നത്. വീടിനകത്തെപോല മികച്ച ഇന്റീരിയറും നാലുപേര്‍ക്ക് ഉറങ്ങാനും, ഭക്ഷണം കഴിക്കാനുമുള്ള സൗകര്യം ക്യാംപര്‍ വാനുകള്‍ക്കുള്ളിലുണ്ടാകും. ഇതിനുപുറമേ ബയോ ടോയ്ലറ്റും റെസ്റ്റ് റൂം, മിനി ഫ്രിഡ്ജും മെക്രോവേവുമുള്ള അടുക്കള, എയര്‍ കണ്ടീഷണര്‍ , ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമുണ്ടാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →