ഭീകരവാദം: 81 പേരെ ഒരുമിച്ച് തൂക്കിലേറ്റി സൗദി

റിയാദ്: ഭീകരവാദ കേസുകളില്‍ വധശിക്ഷക്ക് വിധിച്ച 81 പേരുടെ ശിക്ഷ ഒറ്റ ദിവസം നടപ്പാക്കി സൗദി അറേബ്യ. കഴിഞ്ഞ വര്‍ഷം സൗദിയില്‍ നടപ്പാക്കിയ ആകെ വധശിക്ഷയെക്കാള്‍ കൂടുതലാണിത്. ഭീകരസംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്, അല്‍-ഖ്വയ്ദ, യെമനിലെ ഹൂതി വിഭാഗം എന്നിവയുമായി ബന്ധമുള്ളവരും ശിക്ഷയ്ക്കു വിധേക്കപ്പെട്ടവരിലുണ്ടെന്നു സൗദി പ്രസ് ഏജന്‍സി (എസ്.പി.എ) അറിയിച്ചു. വധിക്കപ്പെട്ട 81 പേരില്‍ 73 പേര്‍ സൗദി പൗരന്മാരും ഏഴു പേര്‍ യെമനികളും ഒരാള്‍ സിറിയന്‍ പൗരനുമാണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വധശിക്ഷാ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് സൗദ്യ അറേബ്യ.

Share
അഭിപ്രായം എഴുതാം