യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ മധ്യസ്ഥതവഹിക്കണമെന്ന് യുക്രൈൻ

കീവ്: റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ മധ്യസ്ഥതവഹിക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ലാദമിർ സെലൻസ്‌കി. ജറുസലേമിൽ വെച്ച് റഷ്യൻ പ്രസിഡിന്റ് വ്‌ലാദമിർ പുട്ടിനുമായി ചർച്ച നടത്താൻ തയ്യാറാണെന്നും സെലൻസ്‌കി അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ഏറ്റുമുട്ടൽ 17ആം ദിവസത്തിലേക്ക് കടന്നപ്പോഴും കീവിനായുള്ള പോരാട്ടം തുടരുകയാണ്. യുദ്ധം അവസാനിപ്പിക്കാൻ റഷ്യയും-യുക്രൈനും പലതവണ ചർച്ചകൾ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതോടെയാണ് റഷ്യൻ പ്രധാനമന്ത്രി പുട്ടിനുമായി ചർച്ചക്ക് തയ്യാറാണെന്ന് യുക്രൈൻ പ്രധാനമന്ത്രി സെലൻസ്‌കി അറിയിച്ചിരിക്കുന്നത്.

ഇസ്രയേൽ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റ് ചർച്ചക്ക് മധ്യസ്ഥതവഹിക്കണമെന്ന് സെലൻസ്‌കി ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം 17ആം ദിവസത്തിലേക്ക് കടന്നതോടെ വടക്കുപടിഞ്ഞാറൻ മേഖലകളിലും രൂക്ഷപോരാട്ടമാണ് നടക്കുന്നത്. കീവിൽ റഷ്യൻ സൈന്യം വൻ ആക്രമണത്തിന് ഒരുങ്ങുന്നതായി ഉപഗ്രഹ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. കീവിൽ നിന്ന് 25 കിലോമീറ്റർ അകലെ റഷ്യൻ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →