തിരുവനന്തപുരം: വാക്കുതർക്കത്തിനിടെ തിരുവനന്തപുരത്ത് യുവാവിന് വെടിയേറ്റു. പാങ്ങോട് സ്വദേശി റഹീമിനാണ് വെടിയേറ്റത്. എയർഗൺ ഉപയോഗിച്ച് കടയ്ക്കൽ അഞ്ചുമലകുന്ന് സ്വദേശി വിനീതാണ് വെടിയുതിർത്തത്.
കടയ്ക്കൽ തിരുവാതിര കഴിഞ്ഞ് മടങ്ങുന്നതിടെയാണ് റഹിം ആക്രമിക്കപ്പെട്ടത്. റഹിമിന്റെ ബൈക്ക് വിനിതിന്റെ വർക്ക് ഷോപ്പിൽ റിപ്പയറിന് നൽകിയിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത്. പരിക്കേറ്റ് ആശുപത്രിയിൽ തുടരുന്ന റഹിമിന് തലക്ക് ശസ്ത്രക്രിയ നടത്തും. വിനീതിനൊപ്പമുണ്ടായിരുന്ന ആളുകൾക്കായി തിരച്ചിൽ തുടരുകയാണ്. കടയ്ക്കൽ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.