തെരഞ്ഞെടുപ്പ് പരാജയം : കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു

തിരുവനന്തപുരം : അഞ്ച്‌ സംസ്ഥാനങ്ങളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിന്‌ പിന്നാലെ കോണ്‍ഗ്രസിലും അതിന്റെ പോഷക ,സംഘടനകളിലും അമര്‍ഷം പുകയുകയാണ്‌. ഭരണത്തിലിരുന്ന പഞ്ചാബില്‍ കോണ്‍ഗ്രസ്‌ തകര്‍ന്നടിഞ്ഞു. ഒപ്പം ഗോവ ,യുപി, ഉത്തരാഖണ്ഡ്‌ ,മണിപ്പൂര്‍ എന്നിവിടങ്ങളിലും കോണ്‍ഗ്രസിന്‌ വന്‍ തിരിച്ചടി നേരിടേണ്ടി വന്നു. ഒരിടത്തും ഭരണം പിടിക്കാന്‍ കഴിയാതെ പോയ കോണ്‍ഗ്രസിന്‌ മുഖ്യ പ്രതിപക്ഷമെന്ന പദവിക്കും ഇളക്കം തട്ടിത്തുടങ്ങി.

പഞ്ചാബില്‍ ആം ആദ്‌മിയും മണിപ്പൂരില്‍ ബിജെപിയുമാണ്‌ കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ചത്‌. ഇതിന്‌ പിന്നാലെയാണ്‌ കേരളത്തില്‍ യൂത്ത്‌ കോണ്‍ഗ്രസില്‍ നിന്ന്‌ പ്രതിഷേധത്തിന്‍രെ സ്വരം ഉയര്‍ന്നത്‌. ഒരു മിശിഹയും ഇനി വരാനില്ലെന്നായിരുന്നു യൂത്ത്‌ കോണ്‍ഗ്രസ്‌ ദേശീയ വൈസ്‌ പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഫെയ്‌സ്‌ ബുക്കിലൂടെ പ്രതികരിച്ചത്‌.

കോണ്‍ഗ്രസിന്റെ തോല്‍വിയെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയനെ വിടി ബല്‍റാമും രാഹുല്‍ മാങ്കൂട്ടത്തിലും വിമര്‍ശിച്ചിരുന്നു. ശരിയാണ്‌ സര്‍ ഞങ്ങള്‍ക്കൊക്കെ ഇന്ന്‌ ദുര്‍ദിനം തന്നെയാണ്‌ ഞങ്ങള്‍ക്കതില്‍ ദുഃഖമുണ്ട്‌ . ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവര്‍ സന്തോഷിച്ചാട്ടെ. ആഘോഷിക്കാന്‍ തോന്നുന്നവര്‍ ആഘോഷിച്ചാട്ടെ. ഇങ്ങനെയാണ്‌ ബല്‍റാം ഫെയ്‌സ്‌ബുക്കില്‍ കുറിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →