തിരുവനന്തപുരം: നെല്‍കൃഷി വികസനത്തിന് ബജറ്റില്‍ 76 കോടി അനുവദിച്ചു. കാര്‍ഷിക മേഖലയില്‍ കൃഷിശ്രീ എന്ന പുതിയ പദ്ധതി ആരംഭിക്കും. കാർഷിക മേഖലയിലെ സ്വയംസഹായ ഗ്രൂപ്പുകള്‍ രൂപവത്കരിക്കുകയാണ് ലക്ഷ്യം. റബർ സബ്സിഡിക്ക് 500 കോടി അനുവദിച്ചു.
മരച്ചീനിയിൽ നിന്ന് എഥനോൾ ഉൽപാദിപ്പിക്കും. തിരുവനന്തപുരത്തെ കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന് 2 കോടി അനുവദിച്ചു. ചക്ക ഉത്പനങ്ങൾക്ക് പിന്തുണ നൽകും. കാർഷിക ഉൽപ്പന്നങ്ങളുടെ വിപണത്തിന് മാർക്കറ്റിംഗ് കമ്പനി ആരംഭിക്കും. ഇതിനായി 100 കോടി അനുവദിക്കും.