ഓഫീസ് നിര്‍മാണം മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: കെ.എസ്.ഇ.ബി.യുടെ എസ്.എല്‍ പുരം ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍റെയും സെക്ഷന്‍റെയും ഓഫീസ് മന്ദിരത്തിന്‍റെയും നിര്‍മ്മാണോദ്ഘാടനം മാര്‍ച്ച് 12 ശനി രാവിലെ 11ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും ‍.പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. എ.എം ആരിഫ് എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി രാജേശ്വരി, ജില്ലാ കളക്ടര്‍ ഡോ.രേണു രാജ്, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.ജി മോഹനന്‍, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.സുദര്‍ശനഭായി, പഞ്ചായത്ത് അംഗം അളപ്പന്തറ രവീന്ദ്രന്‍, കെ.എസ്.ഇ.ബി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബി അശോക്, ഡിസ്ട്രിബ്യൂഷന്‍ ആന്‍ഡ് ഐ.ടി ഡയറക്ടര്‍ എസ്. രാജ് കുമാര്‍, ഡയറക്ടര്‍ അഡ്വ. വി. മുരുകദാസ്, മധ്യമേഖല വിതരണ വിഭാഗം ചീഫ് എന്‍ജിനീയര്‍ എം.എ ടെന്‍സന്‍, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →