യുക്രൈനില്‍ അമേരിക്ക ജൈവായുധങ്ങള്‍ വികസിപ്പിക്കുന്നതിന് തെളിവുണ്ടെന്ന് റഷ്യ

മോസ്‌കോ: യുക്രൈന്‍ സര്‍ക്കാരിനെ അട്ടിമറിക്കുക റഷ്യയുടെ ലക്ഷ്യമല്ലെന്നും റഷ്യ-യുക്രൈന്‍ ചര്‍ച്ചയില്‍ ചില പുരോഗതിയൊക്കെയുണ്ടായിട്ടുണ്ടെന്നും റഷ്യന്‍ വിദേശകാര്യവക്താവ് മരിയ സഖറോവ. അതേസമയം, യുക്രൈനില്‍ അമേരിക്ക ജൈവായുധങ്ങള്‍ വികസിപ്പിക്കുന്നു എന്ന ആരോപണത്തിന്റെ തെളിവായി റഷ്യയുടെ പക്കല്‍ രേഖകളുണ്ടെന്നും മരിയ സഖറോവ പറഞ്ഞു. ജൈവഗവേഷണത്തിനായി ലാബോറട്ടറികള്‍ യുക്രൈനിലുണ്ടെന്ന അമേരിക്കന്‍ രാഷ്ട്രീയകാര്യവിഭാഗ അണ്ടര്‍ സെക്രട്ടറി വിക്ടോറിയ ന്യൂലാന്‍ഡിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു സഖറോവയുടെ പരാമര്‍ശം. യു.എസ്. പ്രതിരോധവകുപ്പിന്റെ സഹായത്തോടെ നടക്കുന്ന ഗവേഷണങ്ങള്‍ ആണിതെന്നും ഇവര്‍ അവിടെ എന്താണ്‌ചെയ്യുന്നതെന്നും സഖറോവ ആരാഞ്ഞു. യു.എസ്. പ്രതിരോധവകുപ്പിനും പ്രസിഡന്റിന്റെ ഭരണകൂടത്തിനും ലോകജനതയോട് ഔദ്യോഗികമായി വിശദീകരണം നല്‍കാനുള്ള ബാധ്യതയുണ്ടെന്നും സഖറോവ പറഞ്ഞു. ഞങ്ങള്‍ക്ക് വിശദീകരണം വേണം.ലോകം കാത്തിരിക്കുകയാണ്- അവര്‍ പറഞ്ഞു. അതിനിടെ, പെന്റഗണും യുക്രൈനും ആരോപണം ഇതിനോടകം നിഷേധിച്ചിട്ടുണ്ട്. തങ്ങള്‍ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കുനേര്‍ക്ക് ആക്രമണം നടത്തുന്നില്ല എന്നും യുക്രൈനില്‍ അധിനിവേശം നടത്തുകയോ, രാഷ്ട്രത്തെ തകര്‍ക്കുകയോ തങ്ങളുടെ ലക്ഷ്യമേ അല്ല എന്നും നാസിവല്‍ക്കരണത്തില്‍ മോചിപ്പിക്കുയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. സുരക്ഷാ ഇടനാഴികളെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളില്‍ എത്താതിരിക്കാനാണ് യുക്രൈന്‍ ശ്രമിക്കുന്നതെന്നും സഖറോവ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →