തിരുവനന്തപുരം : 2022 ജൂമില്‍ നടക്കുന്ന പ്ലസ് വണ്‍ പരീക്ഷയ്‌ക്ക പിഴയില്ലാതെ ഫീസടയ്‌ക്കാന്‍ മൂന്നുദിവസം മാത്രം. 2022 മാര്‍ച്ച 11 രെയാണ്സമയം നല്‍കിയിട്ടുളളത്. സ്‌കോള്‍ കേരളക്ക് കീഴില്‍ ഹയര്‍ സെക്കന്ററി പഠനത്തിന് ചേര്‍ന്ന വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. ഇതിനിടെയാണ് ഈ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട ഈമാസം 11 നകം പരീക്ഷാ ഫീസടക്കണമെന്ന് ഹയര്‍ സെക്കന്ററി പരീക്ഷാ വിഭാഗം പറയുന്നത്.
20 രൂപ പിഴയോടെ മാര്‍ച്ച്11 വരെയും 20രൂപ പിഴയോടെ 16 വരെയും ഈ മാസം 16 വരെയും ഓരോ ദിവസത്തിനും 5 രൂപ അധികം പിഴയോടെ 19 വരെയും 600 രൂപ സൂപ്പര്‍ ഫൈനോടെ മാര്‍ച്ച 23 വരെയും ആണ് ഫീസ് അടക്കാനുളള സമയം .ജൂണ്‍ 2 മുതല്‍ 18 വരെയാണ് പ്ലസ് വണ്‍ പരീക്ഷ നടത്താന്‍തീരുമാനിച്ചത്.
ആയിക്കണക്കിന് വിദ്യാര്‍ത്ഥികളെയും പ്രിന്‍സിപ്പല്‍മാരെയും ബുദ്ധിമുട്ടിലാക്കുന്നാതാണ് ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ നടപടിയെന്ന് ആക്ഷേപമുണ്ട്. പിഴയില്ലാതെ ഫീസടക്കുന്നതിനുളള സമയം ദീര്‍ഘിപ്പിക്കണമെന്ന് എ.എച്.എസ്.ടി എ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് മനോജ് ആനശ്യപ്പെട്ടു.

