അമൃത്സര്‍: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. മൂന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമാണ് കാര്യങ്ങളെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയെന്നാണ് പ്രവചനം. പോള്‍ സ്ട്രാറ്റ്, റിപബ്ലിക്, ജെന്‍ കി ബാത്ത്, ആക്‌സിസ് മൈ ഇന്ത്യ സര്‍വേകളില്‍ ആണ് ആം ആദ്മി ആധിപത്യം നേടുമെന്ന് പ്രവചിച്ചിരിക്കുന്നത്. മാര്‍ച്ച് 10ന് യഥാര്‍ത്ഥ ജനവിധിയെന്ന് ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മാന്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളോട് പ്രതികരിച്ചു. അതേസമയം, എക്‌സിറ്റ് പോളുകളെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ചരണ്‍ജിത് സിങ് ചന്നി തള്ളി. സീല്‍ ചെയ്ത ഇവിഎം പെട്ടികളാണ് യഥാര്‍ത്ഥ വിധി പറയുന്നതെന്നും പഞ്ചാബ് മുഖ്യമന്ത്രി കൂടിയായ ചന്നി പ്രതികരിച്ചു.
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോള്‍
